അകന്നിരിക്കുമ്പോഴും അടുപ്പിക്കുന്ന സുകൃതം- പി.കെ. പാറക്കടവ്

പെരുന്നാൾ ദിവസം കണ്ണൂർ യൂണിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തെ അഭിസംബോധന ചെയ്തു കൊണ്ട് ശ്രീ. പി.കെ. പാറക്കടവ് നൽകിയ ഈദ് സന്ദേശം

വിഷാണു വിറപ്പിച്ചു അകറ്റി നിർത്തിയ കാലത്ത് എല്ലാവരെയും അടുപ്പിച്ചു നിർത്തുന്ന ദൗത്യമാണ് യൂനിറ്റി സെന്ററിന്റെതെന്ന് പി.കെ. പാറക്കടവ്. നമ്മിലേക്ക് തന്നെ ലോകം ചുരുങ്ങി. താനിത്രക്കേ ഉള്ളൂ എന്ന് അഹങ്കാരിയായ മനുഷ്യൻ തിരിച്ചറിഞ്ഞു. ഈ കൊറോണ പല പാഠങ്ങളും നൽകുന്നുണ്ട്.- അദ്ദേഹം പറഞ്ഞു.