കാരുണ്യം പുഴ പോലെ ഒഴുകട്ടെ: മുല്ലപ്പള്ളി

പെരുന്നാൾ ദിവസം കണ്ണൂർ യൂനിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമമത്തെ അഭിസംബോധന ചെയ്തു കൊണ്ട്, കെ.പി. സി.സി. പ്രസിഡണ്ട് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ ഈദ് സന്ദേശം.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി പരസ്പരം നമ്മൾ താങ്ങും തണലുമാ വേണ്ടതിന്റെ പ്രസക്തി വർധിപ്പിച്ചുവെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.നോമ്പിന്റെയും പെരുന്നാളിന്റെയും സന്ദേശവും ഇത് തന്നെയാണ്. ലാളിത്യം ശീലിപ്പിക്കുന്നതാണ് ഇസ് ലാമിലെ ആരാധനാ രീതി. അത് പകർത്തേണ്ട കാലമാണിത്. നമുക്കിടയിൽ കാരുണ്യം പുഴ പോലെ ഒഴുകട്ടെ.