ഐക്യത്തിലൂടെ രാജ്യത്തിന്റെ സമാധാനം തിരിച്ചു കൊണ്ടു വരിക ,മേയർ സുമ ബാലകൃഷ്ണൻ

പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങളാണ് വിവിധ മത ആഘോഷങ്ങൾ മനുഷ്യർക്ക് നൽകുന്നത്. ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നായാഘോഷിച്ച പൈതൃകമാണ് കേരളീയരുടേത്.വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ ചേർത്ത്പൂക്കളമൊരുക്കുമ്പോഴുള്ള മനോഹാരിതയാണ് വിവിധ ജാതി മത വർണ്ണങ്ങളിലുള്ള മനുഷ്യർ ചേർന്ന് സമാധാനത്തോടെ വർത്തിക്കുമ്പോഴുണ്ടാകുന്നത്.

കണ്ണൂർ: പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങളാണ് വിവിധ മത ആഘോഷങ്ങൾ മനുഷ്യർക്ക് നൽകുന്നത്. ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നായാഘോഷിച്ച പൈതൃകമാണ് കേരളീയരുടേത്.വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ ചേർത്ത്പൂക്കളമൊരുക്കുമ്പോഴുള്ള മനോഹാരിതയാണ് വിവിധ ജാതി മത വർണ്ണങ്ങളിലുള്ള മനുഷ്യർ ചേർന്ന് സമാധാനത്തോടെ വർത്തിക്കുമ്പോഴുണ്ടാകുന്നത്. മാനവിക ഐക്യത്തിലൂടെ രാജ്യത്തിന്റെ സമാധാനം തിരിച്ച് കൊണ്ടുവരാൻ നാം പ്രതിജ്ഞാബദ്ധമാണെന്ന്ക ണ്ണൂർ മേയർ സുമാ ബാലകൃഷ്ണൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ വനിതാ വിഭാഗം യൂനിറ്റി സെന്ററിൽ സംഘടിപ്പിച്ച *"ഇത് നമ്മുടെ കേരളം* ഓണം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട് നിഷാദ ഇംതിയാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി.സി ഫാത്വിമ സൗഹൃദ സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബീന ചേലേരി, ജ്യോതി ടീച്ചർ, ഷൈന കക്കാട്, അംബുജം കടമ്പൂർ, വി.കെ റീന എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.കേർപ്പറേഷൻ കൗൺസിൽ മാരായ അഡ്വ ലിഷദീപക്, അഡ്വ ഇന്ദിര, ഡോ. ഷിബി പി.വർഗീസ്.ശ്രീമതി വസന്ത, യശോദ ടീച്ചർ, ഗിരിജ ടീച്ചർ, എ.ടി സമീറ, എ.സറീന, ജി.ഐ.ഒ ജില്ല പ്രസിഡണ്ട് ഖദീജഷെറോസ് എന്നിവർ സംബന്ധിച്ചു. കളിയരങ്ങിന് സി.എൻ.ആമിന,ടി.കെ ജംഷീറ, ആരിഫമെഹ്ബൂബ് എന്നിവർ നേതൃത്വം നൽകി. ഡയലോഗ് സെൽ വനിത വിഭാഗം ജില്ലാ കൺവീനർ പി.ടി.പി സാജിദ സ്വാഗതവും, വി.എൻ നൂറ പ്രാർഥനാഗീതവും ജ. ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി എം.കെ ഷരീഫ നന്ദിയും പറഞ്ഞു.