ദൈവ നാമങ്ങളുടെ പൊരുൾ തേടി തഹ് രീക് പഠന ക്ലാസ്

എസ്.ഐ.ഒ കണ്ണൂർ ജില്ല കമ്മിറ്റിയുടെ സംരംഭമായ തഹ്‌രീക് ലീഡർഷിപ് സ്‌കൂൾ ദൈവനാമങ്ങളുടെ പൊരുൾ തേടി 'അസ്മാഉൽ ഹുസ്നയിലേക്കൊരു ആമുഖം' പഠന സെഷൻ സംഘടിപ്പിച്ചു. സൂം വിഡിയോ കോണ്ഫറൻസിൽ സംഘടിപ്പിച്ച പരിപാടി ഇസ്‌ലാമിക ചിന്തകനും സൗദി കിങ് ഖാലിദ് യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ തഫസ്സൽ ഇജാസ് ഉദ്ഘാടനം ചെയ്തു.

ദൈവ നാമങ്ങളുടെ പൊരുൾ തേടി തഹ് രീക് പഠന ക്ലാസ്

കണ്ണൂർ: എസ്.ഐ.ഒ കണ്ണൂർ ജില്ല കമ്മിറ്റിയുടെ സംരംഭമായ തഹ്രീക് ലീഡർഷിപ് സ്കൂൾ ദൈവനാമങ്ങളുടെ പൊരുൾ തേടി 'അസ്മാഉൽ ഹുസ്നയിലേക്കൊരു ആമുഖം' പഠന സെഷൻ സംഘടിപ്പിച്ചു. സൂം വിഡിയോ കോണ്ഫറൻസിൽ സംഘടിപ്പിച്ച പരിപാടി ഇസ്ലാമിക ചിന്തകനും സൗദി കിങ് ഖാലിദ് യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ തഫസ്സൽ ഇജാസ് ഉദ്ഘാടനം ചെയ്തു.

ഓരോ നാമവും ഓരോ കർമവുമായി ബന്ധപ്പെട്ടതാണെന്നും, മനുഷ്യ സൃഷ്ടിപ്പിന്റെ പൊരുൾ തന്നെ അത്തരം കർമങ്ങളിൽ പൂർണത കൈവരിക്കാനുള്ള

ശ്രമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തഹ്രീക് അക്കാദമിക് കോ ഓർഡിനേറ്റർ അമീർ എടക്കാട് സ്വാഗതം പറഞ്ഞു. എസ്.ഐ.ഒ ജില്ല ജോ. സിക്രട്ടറി മിസ്അബ് ഷിബിലി, തഹ് രീക് അക്കാദമിക് കൗണ്സിൽ അംഗം ഫാസിൽ അബ്ദു എന്നിവർ സംസാരിച്ചു.

വൈജ്ഞാനിക രംഗത്ത് വ്യവസ്ഥാപിത ഇടപെടലുകൾ നടത്താനും ഇസ്ലാമിക അധ്യാപനത്തിലൂടെ കൗമാരത്തെ വാർത്തെടുക്കാനും എസ് ഐ ഒ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപം കൊടുത്ത സംരംഭമാണ് തഹ്രീക് ഇസ്ലാമിക് സ്കൂൾ. ഒരു മാസം നീളുന്ന അസ്മാഉൽ ഹുസ്ന ഓണ്ലൈൻ പഠന കോഴ്സിന് താല്പര്യമുള്ളവർ 9746142614, 9995517657 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.