യൂനിറ്റി മീഡിയ റമദാൻ ക്വിസ്: മൂന്ന് പേർ മുന്നിൽ ഒപ്പത്തിനൊപ്പം

യൂനിറ്റി മീഡിയ റമദാന് മുന്നോടിയായി നടത്തിയ ക്വിസിൽ മൂന്ന് പേർ മുന്നിൽ ഒപ്പത്തിനൊപ്പം. മൂന്ന് പേരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നിർണ്ണയ മെഗാ മൽസരം നടത്തി സമ്മാന തുക കൈമാറുമെന്ന് ക്വിസ് ജൂറി അറിയിച്ചു.

കണ്ണൂർ: യൂനിറ്റി മീഡിയ നടത്തിയ റമദാൻ ക്വിസിൽ മൂവായിരത്തോളം പേരുടെ വാശിയേറിയ മൽസരത്തിനൊടുവിൽ തുല്യ പോയിന്റുകൾ നേടി മൂന്ന് പേർ ഒപ്പത്തിനൊപ്പം എത്തി. നേരത്തെ ക്വിസ് മാനദണ്ഡമായി തുല്യപോയിന്റുകളുടെ ബാഹുല്യമുണ്ടായാൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പത്ത് ദിവസത്തെ അതീവ വാശിയേറിയ മത്സരമായതിനാൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്ന് പേരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നിർണ്ണയ മെഗാ മൽസരം നടത്തി സമ്മാന തുക കൈമാറുമെന്ന് ക്വിസ് ജൂറി അറിയിച്ചു. മൂന്ന് പേർക്കുള്ള മെഗാ ഫൈനൽ അടുത്ത ദിവസം നടത്തും.

ഏപ്രിൽ 16ന് ആരംഭിച്ച ഓൺലൈൻ ക്വിസിൽ ഓരോ ദിവസവും പ്രൊൽസാഹന സമ്മാനാർഹരെ പ്രഖ്യാപിച്ചിരുന്നു.

മൽസരത്തിൽ പങ്കെടുത്ത 3000 പേരിൽ 90 ശതമാനത്തിൽ കൂടുതൽ പോയിന്റ് നേടി 79 പേർ മികച്ചു നിന്നു. 1306 സ്ത്രീകളായിരുന്നു. 50 വയസിന് മുകളിൽ 185 പേരും 18 വയസ്സിന് താഴെയുള്ള 369 കുട്ടികളും ഖുർആനിനെക്കുറിച്ച ഒരേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനെത്തി. മൽസരാർഥികളിൽ 1038 പേർ 19 ന് 40നും ഇടയിൽ പ്രായമുള്ള യുവാക്കളായിരുന്നു.

അങ്ങേയറ്റം വാശിയോടെയും എന്നാൽ വൈജ്ഞാനിക ധൈഷണിക രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്ന നിലയിലും മൽസരാത്ഥികൾ മികച്ച കഴിവാണ് പ്രകടിപ്പിച്ചത്. ഒപ്പത്തിനൊപ്പമുള്ള മൽസരത്തിൽ നൂൽപ്പാലത്തിലെന്ന നിലയിൽ നേരിയ വ്യത്യാസത്തിനാണ് പലരും പുറകിലായത്.