റമദാൻ ഓൺലൈൻ മത്സരങ്ങൾ മെയ് 20 വരെ

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കണ്ണൂർ ജില്ല കമ്മിറ്റിയും യൂണിറ്റി മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങൾ മെയ് 20 ന് സമാപിക്കും. ഫഫിറൂ ഇലല്ലാഹ് (അല്ലാഹുവിലേക്ക് ഓടിയണയുക) എന്ന തലക്കെട്ടിൽ നടക്കുന്ന റമദാൻ കാമ്പയിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്.

കണ്ണൂർ:- സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കണ്ണൂർ ജില്ല കമ്മിറ്റിയും യൂണിറ്റി മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങൾ മെയ് 20 ന് സമാപിക്കും. ഫഫിറൂ ഇലല്ലാഹ് (അല്ലാഹുവിലേക്ക് ഓടിയണയുക) എന്ന തലക്കെട്ടിൽ നടക്കുന്ന റമദാൻ കാമ്പയിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്.

കലിഗ്രഫി , പവർ പോയിന്റ് പ്രസന്റേഷൻ , കവിത രചന , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം , ഡോക്യുമെന്ററി എന്നീ ഇനങ്ങളിലാണ് മത്സരം. നാൽപത് വയസ്സിന് താഴെയുള്ള കണ്ണൂർ ജില്ലക്കാർക്ക് പങ്കെടുക്കാം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പങ്കെടുക്കുന്ന ഇതര ജില്ലക്കാർ , പ്രവാസികളായ കണ്ണൂർ ജില്ലക്കാർ , ജില്ലയിലെ താൽക്കാലിക താമസക്കാർ എന്നിവർക്കും പങ്കെടുക്കാം. കലിഗ്രാഫിക്ക് فَفِرُّوا إِلَى اللَّهِۖ , പി.പി.ടി മത്സരത്തിന് 'ഖുർആനിലെ ഭരണാധികാരികൾ" , കവിത രചനക്ക് "സ്വർഗ വാതിലുകൾ തുറക്കുമ്പോൾ" , പോസ്റ്റർ നിർമ്മാണത്തിന് "ഈദ് ആശംസകൾ ", ഡോക്യമെന്ററി "ലോക് ഡൗൺ " എന്നിവയാണ് മത്സര വിഷയങ്ങൾ. ഓരോ ഇനത്തിലെയും ഒന്നാം സ്ഥാനത്തിന് രണ്ടായിരം രൂപയും , രണ്ടാം സ്ഥാനത്തിന് ആയിരം രൂപയും സമ്മാനം ലഭിക്കും. എൻട്രികൾ മെയ് 20 ബുധൻ രാത്രി 10 നുള്ളിൽ www.unitymedia.in എന്ന വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9633466125 ,9746355036 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.