ഡയലോഗ്​ സെൻറർ പ്രശ്​നോത്തരി വിജയികളെ പ്രഖ്യാപിച്ചു

കണ്ണൂർ :മതങ്ങളെ കുറിച്ച ആഴമേറിയ പഠനവും സംവാദവും നടക്കണമെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ഡയലോഗ് സെന്റർ കേരള, കണ്ണൂർ ക്യാപ്റ്റർ നടത്തിയ "കുടുംബം ഇസ്ലാമിൽ" പ്രശ്നോത്തരിയുടെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡയലോഗ് സെൻറർ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു:

മതങ്ങളെ കുറിച്ച ആഴമേറിയ പഠനവും സംവാദവും നടക്കണം

- പി. സുരേന്ദ്രൻ

കണ്ണൂർ :മതങ്ങളെ കുറിച്ച ആഴമേറിയ പഠനവും സംവാദവും നടക്കണമെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു.

ഡയലോഗ് സെന്റർ കേരള, കണ്ണൂർ ക്യാപ്റ്റർ നടത്തിയ "കുടുംബം ഇസ്ലാമിൽ" പ്രശ്നോത്തരിയുടെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത വളർത്തി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ബോധപൂർവ്വവും ആസൂത്രിതവുമായ ശ്രമം നടത്തപ്പെടുന്ന സാഹചര്യത്തിൽ വിവിധ മത സമൂഹങ്ങൾക്കിടയിൽ സൗഹൃദവും സാഹോദര്യവും സഹിഷ്ണുതയും വളർത്താനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡയലോഗ് സെൻറർറിനെ അദ്ദേഹം പ്രശംസിച്ചു.

പ്രശ്നോത്തരി ജില്ലാ സംഘാടക സമിതി ചെയർമാൻ പി.കെ.മുഹമ്മദ്സാജിദ് നദ്വി അധ്യക്ഷത വഹിച്ചു.

ജില്ലയിൽ എഴുനൂറോളം പേർ പങ്കെടുത്ത ആറ് ഘട്ട ഓൺലൈൻ പ്രശ്നോത്തരിയിൽ 41 പേർ പങ്കെടുത്ത മെഗാഫൈനലിൽ നിന്നാണ് അവസാന വി\

]ജയികളെ നിർണയിച്ചത്.

ഒന്നാം സമ്മാനം പി.ആദിത്യ , രണ്ടാം സമ്മാനം എൻ.കെ. ഐറിന , മൂന്നാം സമ്മാനം പി.വി. ആശ എന്നിവർ നേടി. സമ്മാനാർഹർക്ക് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ രാഗേഷ് സമ്മാനം നൽകി. വിവിധ സമ്മാനങ്ങൾ പി.കെ.മുഹമ്മദ് സാജിദ് നദ്വി, സി.കെ.എ.ജബ്ബാർ, ഖദീജഷെറോസ്, കളത്തിൽ ബഷീർ , സൽമാനുൽ ഫാരിസ് എന്നിവർ കൈമാറി. ഡയലോഗ് സെൻറർ കേരള അധ്യക്ഷൻ

ശൈഖ് മുഹമ്മദ് കാരക്കുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, സാഹിത്യകാരൻ കെ.ടി.ബാബുരാജ്, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി.സിദ്ദീഖ് മാസ്റ്റർ, വനിതാ വിഭാഗം ജില്ലാ പ്രസിഡൻറ് നിഷാദ ഇംതിയാസ് ,പ്രശ്നോത്തരി മൽസരാർഥികളായ മട്ടന്നൂർ മുനിസിപ്പാൽ കൗൺസിലർ .ജയചന്ദ്രൻ , കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു. കളത്തിൽ ബഷീർ സ്വാഗതവും കെ.എം.മക്ബൂൽ നന്ദി യും പറഞ്ഞു.