യൂനിറ്റി റമദാൻ ഖുർആൻ ക്വിസ് വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനം - മുഹമ്മദ് സാജിദ് നദ്‌വി

യൂനിറ്റി റമദാൻ ഖുർആൻ ക്വിസ്

കണ്ണൂർ: യൂണിറ്റി മീഡിയ www.unitymedia.in നടത്തിയ റമദാൻ ഓൺലൈൻ ക്വിസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി ഒപ്പത്തിനൊപ്പമെത്തിയ മൂന്ന് ജേതാക്കളെയും അഭിനന്ദിക്കുന്നു. 90 ശതമാനത്തിലേറെ മാർക്ക് നേടി 80 ഓളം പേർ ഉണ്ടായി എന്നത് മൽസരം വാശിയേറിയതിന്റെ ഉദാഹരണമാണ്. മൂവായിരത്തോളം പേരുടെ പങ്കാളിത്തവും നൈരന്തര്യവും കൊണ്ട് വമ്പിച്ച വിജയമാക്കി തീർത്ത അല്ലാഹുവിന് സ്തുതി.

ഖുർആൻ പഠനത്തെ ഗൗരവമായി സമീപിക്കുന്ന ജനങ്ങളിലെ താൽപര്യം പ്രകടമായ മൽസരമാണ് അരങ്ങേറിയത്. ആദ്യവസാനം വരെ മൽസരത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. കുടുംബങ്ങളും കൂട്ടായ്മകളും എല്ലാ വിഭാഗം ജനങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ സജീവ പങ്കാളികളായി. ജമാഅത്ത് ജില്ലാ പി.ആർ & സോഷ്യൽ മീഡിയ കൺവീനർ മുഷ്താഖ് അഹമദിന്റെ നേതൃത്വത്തിൽ അസ്ഹർ ഏഴരയുടെ മേൽനോട്ടത്തിൽ സാങ്കേതിക ടീം യൂനിറ്റി മീഡിയ വെബ് സൈറ്റ് എന്ന പുതിയ സംരംഭത്തെ കുറ്റമറ്റ നിലയിൽ നയിച്ചു. ഇസ്ലാമിക വകുപ്പ് ജില്ലാ കൺവീനർ ടി.കെ. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള യുവ പണ്ഡിതരുടെ ശ്രേണി ക്വിസിനെ വിജ്ഞാനപ്രദമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. മൽസരാർത്ഥികളുടെ ഇസ് ലാമിക വൈജ്ഞാനിക നിലവാരം പ്രശംസനീയമാണ്. ഓരോ ദിവസത്തെയും ക്വിസിന്റെ ഫലപ്രഖ്യാപനം ഒന്നിനൊന്ന് നിലവാരം പുലർത്തുന്നതായി.

ഇസ്ലാമിക ദർശനത്തെ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് പ്രസരിപ്പിക്കാൻ കഴിയുമെന്നും, മറ്റേതൊരു സംരംഭത്തെക്കാളും പ്രവിശാലമാണ് സോഷ്യൽ മീഡിയ ദൗത്യമെന്നും ബോധ്യപ്പെടുത്തുന്നു ഈ അനുഭവം. പുതിയ കാലത്തിനനുസരിച്ച് വിജ്ഞാന രംഗം ചലിപ്പിക്കാവുന്ന നല്ല പാഠമെന്ന നിലയിൽ ഇനിയും നമുക്ക് കുറേ ചുവട് വെപ്പുകൾ നിർവഹിക്കാൻ ഇത് പ്രചോദനമാണ്. മൽസരാർത്ഥികൾക്കും പിന്നണിയിൽ നിന്നവർക്കും ഒരിക്കൽ കൂടി അഭിവാദ്യമർപ്പിക്കുന്നു.

അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ആമീൻ

പി.കെ.മുഹമ്മദ് സാജിദ് നദ് വി

പ്രസിഡന്റ്, ജമാഅത്തെ ഇസ് ലാമി കണ്ണൂർ

30/04/2020