കോവിഡ് വ്യാപനം: കണ്ണൂർ ജില്ലയിലെ പള്ളികള്‍ ചൊവ്വാഴ്ച്ച തുറക്കില്ല.- മസ്ജിദ് കൗൺസിൽ കേരള

ചൊവ്വാഴ്ച്ചമുതല്‍ പള്ളികള്‍ നിയന്ത്രണ വിധേയമായി തുറന്ന് പ്രവൃത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് സ്വഗതാർഹമാണെങ്കിലും കണ്ണൂർ ജില്ലയിലെ പള്ളികള്‍ തുറക്കുന്നതിനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് മസ്ജിദ് കൗൺസിൽ കേരള കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കണ്ണൂര്: ചൊവ്വാഴ്ച്ചമുതല് പള്ളികള് നിയന്ത്രണ വിധേയമായി തുറന്ന് പ്രവൃത്തിക്കാന് സര്ക്കാര് അനുമതി നല്കിയത് സ്വഗതാർഹമാണെങ്കിലും കണ്ണൂർ ജില്ലയിലെ പള്ളികള് തുറക്കുന്നതിനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് മസ്ജിദ് കൗൺസിൽ കേരള കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.ജില്ലയില് രോഗികളുടെയും ഹോട്സ്പോടുകളുടേയും എണ്ണം വദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.പള്ളിതുറക്കുമ്പോള് ഉണ്ടാകാൻ സാധ്യതയുള്ള രോഗവ്യാപനം തടയാനായി മുന്നോട്ട് വെച്ച നിബന്ധനകളും നിയന്ത്രണങ്ങളും കുറ്റമറ്റ നിലയിൽ പാലിക്കേണ്ടതുണ്ട്. അവ എത്രകണ്ട് പാലിക്കാന് സാധിക്കും എന്ന കാര്യത്തില് ആശങ്കയുണ്ട്. പള്ളികൾ ആരാധനാ കേന്ദ്രമെന്നത് പോലെ സാമൂഹിക ബന്ധങ്ങളുടെ ഇടം കൂടിയാണ്. രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സന്ദര്ഭത്തില്തന്നെ സർക്കാർ അനുവദിച്ച നിയന്ത്രണങ്ങള്ക്ക് വിധേയമായി ഉടനെ തന്നെ പള്ളികള് തുറക്കുന്നതിനുള്ള ഭൗതിക സജ്ജീകരണം പള്ളികളിൽ പൂർത്തീകരിക്കണമെന്നും പ്രസ്താവനയിൽ മസ്ജിദ് കമ്മിറ്റികളോട് ആവശ്യപ്പെട്ടു.