റിയാലു സാഹിബ് ത്യാഗശാലിയായ കർമ്മയോഗി- ടി.ആരിഫലി

കാസർകോട് അൽ-ആലിയ അലുംമ്നി അസോസിയേഷൻ സംഘടിപ്പിച്ച റിയാലു സാഹിബ് ഓർമ്മാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജമാഅത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറൽടി.ആരിഫലി.

കാസർകോട്: ത്യാഗശാലിയായ കർമ്മയോഗിയായിരുന്നു കെ.എം.റിയാലു സാഹിബെന്ന് ജമാഅത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി സാഹിബ് അഭിപ്രായപ്പെട്ടു. പ്രബോധന കർമ്മത്തെ ജീവിതമാക്കിയ റിയാലുവിന്റെ പ്രവർത്തന സഞ്ചാരം ഭാവി തലമുറക്ക് പാoമാകുന്ന വിധത്തിൽ രേഖപ്പെടുത്തി വെക്കണമെന്നും അദ്ദേഹം ഉണർത്തി.

കാസർകോട് അൽ-ആലിയ അലുംമ്നി അസോസിയേഷൻ സംഘടിപ്പിച്ച റിയാലു സാഹിബ് ഓർമ്മാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരിഫലി.

ജമാഅത്തെ ഇസ് ലാമിയിലൂടെ പ്രബോധന രംഗത്ത് സജീവമായ അദ്ദേഹം പ്രബോധന രംഗത്തെ നവീന രീതികളെ ലളിതമായി പ്രകാശിപ്പിക്കാൻ പ്രേരിപ്പിച്ച ഉന്നത ചിന്താഗതിയുടെ ഉടമയായിരുന്നു. പ്രഭാഷകനോ എഴുത്തുകാരനോ സാധിക്കാത്ത അതിനെക്കാൾ മുന്തിയ സംഭാഷണ ചാരുത കൊണ്ട് കൂടിക്കാഴ്ചകളിൽ വ്യക്തികളെ വശീകരിക്കാനുള്ള റിയാലു സാഹിബിന്റെ കഴിവ് അസാധാരണമാണെന്ന്, എസ്.ഐ.ഒ .വിലേക്ക് തന്നെ ക്ഷണിച്ചു കൊണ്ട് പോയി അംഗമാക്കിയ സ്വന്തം അനുഭവം വിവരിച്ചു കൊണ്ട് ആരിഫലി പറഞ്ഞു. സമ്പത്തിന്റെ ഉയർന്ന സാഹചര്യത്തിൽ ജീവിക്കുമ്പോഴും ജീവിത ലാളിത്യം അസൂയാർഹമായ നിലയിലാണ് പ്രകടിപ്പിച്ചത്. മീനാക്ഷി പുരത്തെ ചെറ്റക്കുടിലുകളിൽ അന്തിയുറങ്ങിയാണ് ഒരു ഗ്രാമത്തെ അദ്ദേഹം കയ്യിലെടുത്തത്. ഇന്ത്യൻ സാഹചര്യത്തിൽ ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രതിരോധ ആയുധമാവേണ്ടത് പ്രബോധന ഭൗത്യത്തിന് വേണ്ടിയുള്ള ത്യാഗമാണ്. ആ ത്യാഗത്തിന്റെ മറുവാക്കാണ് റിയാലു. തമിഴ് നാട്ടിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും ഉത്തരേന്ത്യൻ ദീനി മദാരി സുകളിലു റിയാലു മാതൃകാ പ്രബോധകനായി ഉയർന്നു. രാജ്യത്തിന് പുറത്തും അദ്ദേഹം പ്രബോധന ശാഖ വളർത്തി. ജമാഅത്തെ ഇസ് ലാമിയുടെ സംഘടനാ ബന്ധം വേറിട്ട് പോയ ശേഷവും തന്നെ പ്രബോധന പാത കൂടുതൽ വികസിപ്പിക്കുകയും മരിക്കും വരെ അതിൽ വ്യാപൃതനാവുകയും ചെയ്തു.ഇത് ഒരു വ്യക്തിക്ക് ഭൂമിയിൽ ലഭിക്കാനുള്ള സൗഭാഗ്യങ്ങളിൽ ഏറ്റവും വലിയതാണ്-ആരിഫലി പറഞ്ഞു.സി.എച്ച് ബഷീർ മദീനി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. ഉസ്താദ് കെ.വി അബൂബക്കർ ഉമരി, ജമാഅത്തെ ഇസ് ലാമി കേരള പ്രബോധന വിഭാഗം അസി. സെക്രട്ടറി

എൻ.എം അബ്ദുറഹ്മാൻ, മേഖലാ നാസിം യു.പി. സിദ്ദീഖ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.