കോവിഡിന്റെ സമൂഹ വ്യാപന സാധ്യത അറിയാന് സാമ്പിള് പരിശോധന തുടങ്ങി - ജില്ലാ കലക്ടർ

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത അറിയാന് സാമ്പിള് പരിശോധന തുടങ്ങിയതായി ജില്ലാ കലക്ടർ മുഖപുസ്തകത്തിൽ ശനിയാഴ്ച അറിയിച്ചു.

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത അറിയാന് സാമ്പിള് പരിശോധന തുടങ്ങിയതായി ജില്ലാ കലക്ടർ മുഖപുസ്തകത്തിൽ ശനിയാഴ്ച അറിയിച്ചു.

ജില്ലയില് കോവിഡ്-19 ന്റെ സമൂഹവ്യാപനമുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേക വിഭാഗങ്ങള്ക്കിടയിലാണ് സാമ്പില് പരിശോധന തുടങ്ങിയത്.

വരുന്ന രണ്ടാഴ്ചകളിലെ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളില് ഒരു ദിവസം മൂന്ന് സ്ഥലങ്ങളിലായാണ് പരിശോധന. ഇതിനായി പ്രത്യേകം മെഡിക്കല് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പരിശോധനക്ക് വിധേയമാകുന്നവർ:

1)ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്,

2)കോവിഡ്-19 രോഗികളുമായി നേരിട്ട് സമ്പര്ക്കത്തിലേര്പ്പെടാത്ത ആരോഗ്യപ്രവര്ത്തകര്

3)സാമൂഹിക ഇടപെടല് കൂടുതലായി നടത്തുന്ന കമ്മ്യൂണിറ്റി വളണ്ടിയര്മാര്

4) ഭക്ഷണ വിതരണക്കാര്

5 ) റേഷന് തൊഴിലാളികള് തുടങ്ങിയ ആളുകള്

6) അതിഥി തൊഴിലാളികള്

എന്നിവരെയാണ് ഈ ഘട്ടത്തില് സ്രവപരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില് ഇതിനകം 58 പേരെ സ്രവപരിശോധനക്ക് വിധേയമാക്കി. ഇവരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളൂ.

ജില്ലയില് വിദേശത്തു നിന്നെത്തിയവരെയും അവരുമായി നേരിട്ട് സമ്പര്ക്കം പുലര്ത്തിയവരെയും പരിശോധനയ്ക്ക് വിധേയരാക്കാന് ജില്ലയിലെടുത്ത തീരുമാനം ഏറെ ഫലപ്രദമായിരുന്നു. രോഗലക്ഷണങ്ങള് പ്രകടിപ്പിക്കാത്തവരിലും 28 ദിവസത്തെ നിരീക്ഷണ കാലം പിന്നിട്ടവരില് കൊറോണ ബാധ കണ്ടെത്താന് ഇതിലൂടെ സാധിച്ചു. ജില്ലയില് കൊറോണയുടെ സാമൂഹ്യ വ്യാപന സാധ്യത കണ്ടുപിടിക്കുന്നതില് ഈ തീരുമാനം നിര്ണായകമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്.