ഖുർആൻ പരീക്ഷാ ജേതാക്കൾക്ക് അഭിനനന്ദനങ്ങൾ-ജമാഅത്ത് നേതാക്കൾ

ഖുർആൻ പരീക്ഷാ ജേതാക്കൾക്ക് അഭിനനന്ദനങ്ങൾ-ജമാഅത്ത് നേതാക്കൾ

കണ്ണൂർ:

സൂറ മുഹമ്മദിനെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെൻറർ സംസ്ഥാന തലത്തിൽ നടത്തിയ പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ നിന്ന് ആവേശകരമായ നിലയിലാണ് പങ്കാളിത്തമുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ ജില്ലകളിൽ മൂന്നാം സ്ഥാനത്ത് കണ്ണൂർ ജില്ലയാണ്. പരീക്ഷയിൽ പങ്കെടുത്തവരെയും വിജയികളെയും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് മുഹമ്മദ് സാജിദ് നദ് വി, ഇസ്ലാമിക വകുപ്പ് ജില്ലാ അധ്യക്ഷൻ ടി.കെ. മുഹമ്മദലി എന്നിവർ അഭിനന്ദിച്ചു.വൈജ്ഞാനിക മേഖലയിലെ പുത്തനുണർവിന്റെ പ്രതീകമാണീ മൽസരാനഭവം. സംസ്ഥാന തലത്തിൽ ആദ്യത്തെ മൂന്ന് സമ്മാനങ്ങളിൽ ഒന്ന് നേടിയ ജി.ഐ.ഒ. കണ്ണൂർ ജില്ലാ മുൻ അധ്യക്ഷയായ ആരിഫ മെഹബൂബിനെയും പ്രത്യേകം അഭിനന്ദിക്കുന്നതായി ജമാഅത്ത് ജില്ലാ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു