Please wait for a while..

ഡയലോഗ്​ സെൻറർ പ്രശ്​നോത്തരി വിജയികളെ പ്രഖ്യാപിച്ചു

കണ്ണൂർ :മതങ്ങളെ കുറിച്ച ആഴമേറിയ പഠനവും സംവാദവും നടക്കണമെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ഡയലോഗ് സെന്റർ കേരള, കണ്ണൂർ ക്യാപ്റ്റർ നടത്തിയ "കുടുംബം ഇസ്ലാമിൽ" പ്രശ്നോത്തരിയുടെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാലു സാഹിബ് ത്യാഗശാലിയായ കർമ്മയോഗി- ടി.ആരിഫലി

കാസർകോട് അൽ-ആലിയ അലുംമ്നി അസോസിയേഷൻ സംഘടിപ്പിച്ച റിയാലു സാഹിബ് ഓർമ്മാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജമാഅത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറൽടി.ആരിഫലി.

കോവിഡ് വ്യാപനം: കണ്ണൂർ ജില്ലയിലെ പള്ളികള്‍ ചൊവ്വാഴ്ച്ച തുറക്കില്ല.- മസ്ജിദ് കൗൺസിൽ കേരള

ചൊവ്വാഴ്ച്ചമുതല്‍ പള്ളികള്‍ നിയന്ത്രണ വിധേയമായി തുറന്ന് പ്രവൃത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് സ്വഗതാർഹമാണെങ്കിലും കണ്ണൂർ ജില്ലയിലെ പള്ളികള്‍ തുറക്കുന്നതിനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് മസ്ജിദ് കൗൺസിൽ കേരള കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ദൈവ നാമങ്ങളുടെ പൊരുൾ തേടി തഹ് രീക് പഠന ക്ലാസ്

എസ്.ഐ.ഒ കണ്ണൂർ ജില്ല കമ്മിറ്റിയുടെ സംരംഭമായ തഹ്‌രീക് ലീഡർഷിപ് സ്‌കൂൾ ദൈവനാമങ്ങളുടെ പൊരുൾ തേടി 'അസ്മാഉൽ ഹുസ്നയിലേക്കൊരു ആമുഖം' പഠന സെഷൻ സംഘടിപ്പിച്ചു. സൂം വിഡിയോ കോണ്ഫറൻസിൽ സംഘടിപ്പിച്ച പരിപാടി ഇസ്‌ലാമിക ചിന്തകനും സൗദി കിങ് ഖാലിദ് യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ തഫസ്സൽ ഇജാസ് ഉദ്ഘാടനം ചെയ്തു.

അകന്നിരിക്കുമ്പോഴും അടുപ്പിക്കുന്ന സുകൃതം- പി.കെ. പാറക്കടവ്

പെരുന്നാൾ ദിവസം കണ്ണൂർ യൂണിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തെ അഭിസംബോധന ചെയ്തു കൊണ്ട് ശ്രീ. പി.കെ. പാറക്കടവ് നൽകിയ ഈദ് സന്ദേശം

കാരുണ്യം പുഴ പോലെ ഒഴുകട്ടെ: മുല്ലപ്പള്ളി

പെരുന്നാൾ ദിവസം കണ്ണൂർ യൂനിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമമത്തെ അഭിസംബോധന ചെയ്തു കൊണ്ട്, കെ.പി. സി.സി. പ്രസിഡണ്ട് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ ഈദ് സന്ദേശം.

മനസ്സിൽ മാറ്റത്തിന്റെ ഉടയാടയണിഞ്ഞ് അപൂർവ്വമായ ഈദ് സംഗമം

പെരുന്നാൾ ദിവസം കണ്ണൂർ യൂനിറ്റി സെന്റർ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ ന്യായാധിപൻ ഉൾപ്പെടെ സാഹിത്യ സാംസ്കാരിക രാഷ്ടീയ മത രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഈദ് ആഘോഷം കോവിഡ് നിയന്ത്രണ പരിധി വിടരുത് - മുസ്ലിം സംഘടനകൾ

ലോക് ഡൗൺ നാലാം ഘട്ട ഇളവിന്റെ ആനുകൂല്യത്തിൽ ഈദ് ദിന ഇടപഴകലും യാത്രയും പൊതു ഇടങ്ങളിൽ അനിയന്ത്രിതമായ നിലയിലാവരുതെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു

റമദാൻ ഓൺലൈൻ മത്സരങ്ങൾ മെയ് 20 വരെ

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കണ്ണൂർ ജില്ല കമ്മിറ്റിയും യൂണിറ്റി മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരങ്ങൾ മെയ് 20 ന് സമാപിക്കും. ഫഫിറൂ ഇലല്ലാഹ് (അല്ലാഹുവിലേക്ക് ഓടിയണയുക) എന്ന തലക്കെട്ടിൽ നടക്കുന്ന റമദാൻ കാമ്പയിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്.

യൂനിറ്റി മീഡിയ റമദാൻ ക്വിസ്: മൂന്ന് പേർ മുന്നിൽ ഒപ്പത്തിനൊപ്പം

യൂനിറ്റി മീഡിയ റമദാന് മുന്നോടിയായി നടത്തിയ ക്വിസിൽ മൂന്ന് പേർ മുന്നിൽ ഒപ്പത്തിനൊപ്പം. മൂന്ന് പേരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നിർണ്ണയ മെഗാ മൽസരം നടത്തി സമ്മാന തുക കൈമാറുമെന്ന് ക്വിസ് ജൂറി അറിയിച്ചു.

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത അറിയാന് സാമ്പിള് പരിശോധന തുടങ്ങി - ജില്ലാ കലക്ടർ

കോവിഡിന്റെ സമൂഹ വ്യാപന സാധ്യത അറിയാന് സാമ്പിള് പരിശോധന തുടങ്ങിയതായി ജില്ലാ കലക്ടർ മുഖപുസ്തകത്തിൽ ശനിയാഴ്ച അറിയിച്ചു.

ആരാണ് ദൈവം? - ജി കെ എടത്തനാട്ടുകര

​ദൈവത്തെ സൃഷ്ടിച്ചതാണ് | ദൈവം ഏകൻ | സൃഷ്ടാവിനെ കുറിച്ച് | ദൈവം മതങ്ങളെ സൃഷ്ടിച്ചോ | ആരാണ് അല്ലാഹു | ആരായിരുന്നു ശ്രീ ബുദ്ധൻ | ആരായിരുന്നു മുഹമ്മദ് | ലക്ഷ്യം മറന്ന നെട്ടോട്ടം

'فَفِرُّوا إِلَى اللَّهِ' ലഘു പ്രഭാഷണങ്ങൾ ഉൽഘാടനം

'നിങ്ങൾ അല്ലാഹുവിലേക്ക് ഓടിയണയുക' റമദാൻ കാമ്പയിന്റെ ഭാഗമായി യൂനിറ്റി മീഡിയ എല്ലാ ദിവസവും രാത്രി 9 മണിക്ക് ജില്ലയിളെ പ്രഗത്ഭരായ ഖതീബുമാർ വാഗ്മികൾ പണ്ഡിതന്മാർ തുടങ്ങിയവരുടെ ലഖു പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വളരെ ചുരുങ്ങിയ സമയം മാത്രമുള്ള അവതരണമാണു ഉണ്ടാവുക.

കോവിഡ് കാലം നമ്മിലുണ്ടാക്കേണ്ട മാറ്റങ്ങൾ, കൊറോണവൈറസ് പഠിപ്പിച്ച പാഠങ്ങൾ..

മനുഷ്യജീവൻ്റെ വില, മനുഷ്യാസ്തിത്വം അർഹിക്കുന്ന ആദരവ് അഹങ്കാരം, വംശീയത തുടങ്ങിയവ സൃഷ്ടിക്കുന്ന അനർത്ഥങ്ങൾ രക്തപാനികളായ മനുഷ്യവൈറസുകൾ..

ഐക്യത്തിലൂടെ രാജ്യത്തിന്റെ സമാധാനം തിരിച്ചു കൊണ്ടു വരിക ,മേയർ സുമ ബാലകൃഷ്ണൻ

പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങളാണ് വിവിധ മത ആഘോഷങ്ങൾ മനുഷ്യർക്ക് നൽകുന്നത്. ഓണവും പെരുന്നാളും ക്രിസ്തുമസ്സും ഒന്നായാഘോഷിച്ച പൈതൃകമാണ് കേരളീയരുടേത്.വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ ചേർത്ത്പൂക്കളമൊരുക്കുമ്പോഴുള്ള മനോഹാരിതയാണ് വിവിധ ജാതി മത വർണ്ണങ്ങളിലുള്ള മനുഷ്യർ ചേർന്ന് സമാധാനത്തോടെ വർത്തിക്കുമ്പോഴുണ്ടാകുന്നത്.

വിദ്യാഭ്യാസ സെമിനാറും കണ്ണൂർ വി‌.സി ക്കുള്ള യാത്രയയപ്പും

കണ്ണൂർ യൂണിറ്റി സെന്റർ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും കണ്ണൂർ വി‌.സി ക്കുള്ള യാത്രയയപ്പും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു.