റമദാനിനെ വരവേൽക്കാം - ഖുർആൻ ക്വിസ്സ്

റമദാനിനെ വരവേൽക്കാനായുള്ള ചോദ്യങ്ങളുമായി ഓൺലൈൻ ഖുർആൻ ക്വിസ്സ്.

 • മത്സരാർഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
 • പ്രായ ഭേദമന്യേ കണ്ണൂർ ജില്ലയിലെ ആർക്കും പങ്കെടുക്കാം.
 • നിലവിൽ കണ്ണൂരിന് പുറത്ത് പഠിക്കുകയോ , ജോലി ചെയ്യുകയോ , താമസിക്കുകയോ ചെയ്യുന്ന കണ്ണൂർ ജില്ലയിലെ സ്ഥിര മേൽവിലാസമുള്ളവരും ഇതിൽ ഉൾപ്പെടും
 • കണ്ണൂർ ജില്ലയിൽ താൽക്കാലികമായി താമസിക്കുന്നവർക്കും , ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിക്കുന്നവർക്കും പങ്കെടുക്കാം.
 • ഖുർആൻ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടാവുക.
 • എല്ലാ ദിവസവും മെസേജ് വഴി വരുന്ന ലിങ്കിൽ കയറി ക്വിസിന്റെ പേജിലേക്ക് പ്രവേശിക്കുകയും ഓരോ ചോദ്യങ്ങൾക്കുമുള്ള ശരിയുത്തരം രേഖപ്പെടുത്തുകയും ചെയ്യുക.
 • ഏപ്രിൽ 16 മുതൽ ദിവസവും വൈകുന്നേരം 4 മുതൽ 7 pm വരെയാണ് മത്സര സമയം.
 • ദിവസവും രാത്രി 10 ന് ശരിയുത്തരങ്ങൾ വെബ്സൈറ്റിൽ പ്രഖ്യാപിക്കും.
 • എല്ലാ ദിവസങ്ങളിലെയും മത്സര ഫലം കൂട്ടി കൂടുതൽ മാർക്ക് ലഭിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5,000 , 3,000 , 1,000 രൂപയും പുസ്തകങ്ങളും സമ്മാനം ലഭിക്കും.
 • കൂടുതൽ പേർ ശരിയുത്തരം എഴുതുന്ന പക്ഷം വിജയികളെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കും.
 • ഓരോ ദിവസവും ശരിയുത്തരം എഴുതുന്നവരിൽ തെരെഞ്ഞെടുത്തവർക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും