ഷോർട് ഫിലിം മൽസരം

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും യൂണിറ്റി മീഡിയയും ചേർന്ന് فَفِرُّوا إِلَى اللَّهِۖ എന്ന വിഷയത്തിൽ നടത്തുന്ന ഷോർട് ഫിലിം മൽസരം മെയ് 16 മുതൽ - മെയ് 20 വരെ എന്റ്രികൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.

  1. വിഷയം : ലോക്ക്ഡൗൺ
  2. ഫിലിം മൂന്നു മിനുട്ടിൽ കൂടാൻ പാടില്ല. ആദ്യാവസാനമുള്ള credits അടക്കം 3 മിനുട്ടിൽ അധികരിക്കുന്ന entries തള്ളപ്പെടുന്നതായിരിക്കും. ഷോർട് ഫിലിം മിനിമം 30 സെക്കന്റ് എങ്കിലും വേണം.
  3. വീഡിയോ 2020 ജനുവരി 1 നു ശേഷം ഷൂട്ട് ചെയ്തത് ആയിരിക്കണം.
  4. മലയാളത്തിൽ അല്ലാത്ത ഷോർട് ഫിലിമിൽ മലയാളം സബ് ടൈറ്റിൽ ഉണ്ടായിരിക്കണം.
  5. submit ചെയ്യുന്ന format AVI/MPEG ആയിരിക്കണം (16:9 recommended ratio).
  6. 1/1/1980 ന് ശേഷം ജനിച്ച കണ്ണൂർ ജില്ലയിലെ സ്ഥിര / താൽക്കാലിക താമസക്കാർക്ക് പങ്കെടുക്കാം. പങ്കെടുക്കാം
  7. കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇതര ജില്ലക്കാർക്കും , ഇതര ജില്ലകളിൽ പഠിക്കുന്ന കണ്ണൂർ ജില്ലക്കാർക്കും , പ്രവാസികളായ കണ്ണൂർ ജില്ലക്കാർക്കും പങ്കെടുക്കാം
  8. ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാവൂ.
  9. എൻട്രികൾ മെയ് 20 രാത്രി 10 നുള്ളിൽ www.unitymedia.in എന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം
  10. ഒന്നാം സ്ഥാനത്തിന് 2,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,000 രൂപയും സമ്മാനം ലഭിക്കും.